ഐടി, ലോഹങ്ങൾ എന്നിവ സെൻസെക്‌സിനെ 236 പോയിന്റ് താഴ്ത്തി; നിഫ്റ്റി 16,150ന് താഴെ.

IT, Metals drag Sensex 236 pts down; Nifty ends below 16,150

30-ഷെയർ ബിഎസ്ഇ ബെഞ്ച്മാർക്ക് സെൻസെക്‌സ് 121 പോയിന്റ് ഉയർന്ന് 54,409ലും നിഫ്റ്റി 24 പോയിന്റ് ഉയർന്ന് 16,238ലുമാണ് വ്യാപാരം ആരംഭിച്ചത്. TechM, HUL എന്നിവരാണ് പ്രധാന ലൂസേഴ്സ്. ഡൽഹിവെറി 10%വും സൊമാറ്റോ 15%വും ഉയർന്നു.

ഐടി ഓഹരികൾ വിറ്റഴിച്ചതിനും ആഗോള വിപണിയിൽ നിന്നുള്ള ദുർബലമായ സൂചനകൾക്കുമിടയിൽ ഇന്ത്യൻ വിപണി ചൊവ്വാഴ്ച രാവിലത്തെ നേട്ടം ഇല്ലാതാക്കി. 30-ഷെയർ ബിഎസ്ഇ ബെഞ്ച്മാർക്ക് സെൻസെക്‌സ് 121 പോയിന്റ് ഉയർന്ന് 54,409ലും നിഫ്റ്റി 24 പോയിന്റ് ഉയർന്ന് 16,238ലുമാണ് വ്യാപാരം ആരംഭിച്ചത്.

പിന്നീട്, സെൻസെക്‌സ് സൂചിക, പകൽ സമയത്ത്, താഴ്ന്ന നിലയായ  53,886.28 ലും ഉയർന്ന നിലയായ 54,524.37 ലും എത്തിയതിന് ശേഷം 236 പോയിന്റ് (0.43 ശതമാനം) ഇടിഞ്ഞ് 54,052.61 ൽ അവസാനിച്ചു. നിഫ്റ്റി സൂചിക 16,263 എന്ന ഉയർന്ന നിലയിലും 16,079 എന്ന താഴ്ന്ന നിലയിലും എത്തിയത്തിന് ശേഷം 89.55 പോയിൻറ് (0.55 ശതമാനം) ഇടിഞ്ഞ് 16,125.15 ൽ ക്ലോസ് ചെയ്തു.

ഡിവിസ് ലാബ്‌സ്, ഗ്രാസിം, ടെക് എം, ഹിൻഡാൽകോ, ഒഎൻജിസി, എച്ച്‌യുഎൽ, എച്ച്‌സിഎൽ ടെക്, ടാറ്റ കൺസ്യൂമർ, ഇൻഫോസിസ് എന്നിവയ്‌ക്കൊപ്പം ഐടി, മെറ്റൽ, ഫാർമ ഓഹരികൾ 2 മുതൽ 6 ശതമാനം വരെ നഷ്ടം നേരിട്ടു. ഡോ.റെഡ്ഡീസ്, എച്ച്‌ഡിഎഫ്‌സി, പവർഗ്രിഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, നെസ്‌ലെ എന്നിവയാണ് ഇന്ന് 1.80 ശതമാനം വരെ ഉയർന്നത്.

അതേസമയം, ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.85 ശതമാനവും 1.14 ശതമാനവും ഇടിഞ്ഞു. മേഖലകളിൽ, ദേശീയ ഓഹരി വിപണിയിൽ നിഫ്റ്റി ഐടി, ഫാർമ സൂചികകൾ യഥാക്രമം 1.4 ശതമാനവും 2 ശതമാനവും ഇടിഞ്ഞപ്പോൾ നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചിക 0.4 ശതമാനം കൂട്ടി.

തിങ്കളാഴ്ച സെൻസെക്സ് 37.78 പോയിന്റ് താഴ്ന്ന് 54,288.61 ലും നിഫ്റ്റി 51.45 പോയിന്റ് ഇടിഞ്ഞ് 16,214.70 ലും ക്ലോസ് ചെയ്തിരുന്നു. സെൻസെക്‌സ് 12.53 ശതമാനം ഇടിഞ്ഞ് ടാറ്റ സ്റ്റീലാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
എം ആൻഡ് എം, മാരുതി, ഹിന്ദുസ്ഥാൻ യുണിലിവർ, ലാർസൻ ആൻഡ് ടൂബ്രോ, ഏഷ്യൻ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ 4.14 ശതമാനം വരെ ഉയർന്നിരുന്നു. എൻഎസ്ഇ ഡാറ്റ പ്രകാരം തിങ്കളാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ 1,951.17 കോടി രൂപയുടെ ഓഹരികൾ ഓഫ്ലോഡ് ചെയ്തു.

ആഗോള വിപണികൾ

ഏഷ്യൻ വിപണികൾ ആയ ഹോങ്കോങ്, ഷാങ്ഹായ്, സിയോൾ, ടോക്കിയോ എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്. 

യൂറോപ്പിലെ എക്‌സ്‌ചേഞ്ചുകളും ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ താഴ്ന്ന നിലയിലാണ്. 

അമേരിക്കയിലെ ഓഹരി വിപണികൾ തിങ്കളാഴ്ച  നേട്ടത്തിലാണ് അവസാനിച്ചത്. 

ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.46 ശതമാനം ഇടിഞ്ഞ് 112.9 ഡോളറിലെത്തി.

Comments

    Leave a Comment