സെൻസെക്‌സ് 1,170.12 പോയിന്റ് താഴ്ന്ന് 58,465ലും നിഫ്റ്റി 348.25 പോയിന്റ് താഴ്ന്ന് 17,416ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇത് നിക്ഷേപകർക്ക് 8.22 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ബിഎസ്ഇ-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ വിപണി മൂല്യം കഴിഞ്ഞ സെഷനിൽ 269.20 ലക്ഷം കോടി രൂപയിൽ നിന്ന് 260.98 ലക്ഷം കോടി രൂപയായി കുറഞ്ഞു.
ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റ് തുടർച്ചയായ നാലാം ട്രേഡിംഗ് സെഷനിലും ഇന്നലെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, കൊട്ടക് ബാങ്ക് എന്നിവയിലെ നഷ്ടത്തെ തുടർന്നാണ് ഇത്തരമൊരു അവസ്ഥാവിശേഷം ഉണ്ടായതെന്ന് വിദഗ്ദ്ധർ പറയുന്നു
സെൻസെക്‌സ് 1,170.12 പോയിന്റ് താഴ്ന്ന് 58,465 ൽ അവസാനിച്ചതുമൂലം
ബിഎസ്ഇ-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ വിപണി മൂല്യം കഴിഞ്ഞ സെഷനിൽ 269.20 ലക്ഷം കോടി രൂപയിൽ നിന്ന് 260.98 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഇത് നിക്ഷേപകർക്ക് 8.22 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കി.
കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ, വിപണികൾ നഷ്ടമുണ്ടാക്കിയതിനാൽ പെട്ടെന്നുള്ള പുൾ-ബാക്ക് റാലിക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ കാഴ്ചപ്പാട്. വിപണിയുടെ തകർച്ച കാരണം നിക്ഷേപകർ നന്നായി പ്രവർത്തിക്കുന്ന കമ്പനികളെ മാത്രം നോക്കുകയും മൂല്യനിർണ്ണയം കുറഞ്ഞവ ഒഴിവാക്കുകയും ചെയുവാൻ സാധ്യത കൂടുതൽ ആണ്. സാങ്കേതികമായി ഇന്ത്യൻ ഓഹരി വിപണി ഇപ്പോഴും നെഗറ്റീവ് സോണിലാണ്.
Comments