കേരളത്തിലെ ജിഎസ്ടി വരുമാനത്തിലെ വളർച്ച 9 ശതമാനമാണ്.
രാജ്യത്തെ ചരക്ക് സേവന നികുതിയിൽ റെക്കോർഡ് വരുമാനം.
ഈ സാമ്പത്തിക വർഷത്തിലെ ആദ്യ മാസമായ ഏപ്രിൽ മാസത്തിൽ, മൊത്തം ചരക്ക് സേവന നികുതി വരുമാനം 2.1 ലക്ഷം കോടി രൂപയായി. ജി എസ് ടി യുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു മാസത്തിൽ നികുതി വരുമാനം 2 ലക്ഷം കോടിയിൽ കൂടുതൽ വരുന്നത്.
കേരളത്തിലെ ജിഎസ്ടി വരുമാനത്തിലെ വളർച്ച 9 ശതമാനമാണ്. എയർ കണ്ടീഷണർ, റഫ്രിജറേറ്റർ തുടങ്ങിയ ഉപഭോക്തൃ ഉൽപന്നങ്ങൾക്കുള്ള ഡിമാൻഡ് വർധിച്ചതും സ്കൂൾ, കോളജ് അവധികൾ കാരണം ടൂറിസം വർധിച്ചതുമാണ് ഏപ്രിലിൽ ജിഎസ്ടി വരവ് വർധിക്കാൻ കാരണം
കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് ഇത്തവണ ജിഎസ്ടി യിൽ 12.4 ശതമാനം അധിക വർധവാനുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് ഇക്കാലയളവിൽ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 8.3 ശതമാനവും ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള നികുതി പിരിവ് 13.4 ശതമാനവും വർധനയുണ്ടായി.
ഈ വർഷം ഏപ്രിലിലെ അറ്റ ജിഎസ്ടി കളക്ഷൻ (റീഫണ്ടിന് ശേഷം) 1.92 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് 17.1 ശതമാനം വർധനവ്.
കേന്ദ്ര ജിഎസ്ടി കളക്ഷൻ കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് 27.8 ശതമാനം വർധിച്ച് 94,153 കോടി രൂപയായി ഉയർന്നപ്പോൾ സംസ്ഥാന ജിഎസ്ടി കളക്ഷൻ 25.9 ശതമാനം വർധിച്ച് 95,138 കോടി രൂപയായി.
എന്നാൽ ഇന്റഗ്രേറ്റഡ് ജിഎസ്ടിയിൽ (ഐജിഎസ്ടി) ലഭിച്ച തുക കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് 2 ശതമാനം കുറഞ്ഞു. 38,593 കോടിയായിരുന്നു കഴിഞ്ഞ വർഷം ഇതേ മാസമെങ്കിൽ ഇത്തവണ അത് 37,826 കോടി രൂപയായി മാറി.
ഇറക്കുമതി സെസിൽ നിന്ന് സർക്കാരിന് 2024 മാർച്ചിൽ 1,008 കോടി ലഭിച്ചു. ഇത് കഴിഞ്ഞ വർഷം മാർച്ചിലെ 984 കോടി രൂപയേക്കാൾ 2.4 ശതമാനം കൂടുതലാണ്.
ജമ്മു കശ്മീർ, ലക്ഷദ്വീപ്, ആൻഡമാൻ, സിക്കിം, നാഗാലാൻഡ്, മേഘാലയ എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലെയും ജിഎസ്ടി വരുമാനം ഈ വർഷം ഏപ്രിലിൽ ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് വർദ്ധിച്ചു.
Comments