പൗള്‍ട്രി എക്‌സിബിഷന്‍ 'പൗള്‍ട്രി ഇന്‍ഡ്യ 2023' ന് ഇന്ന് മുതല്‍ ഹൈദ്രാബാദില്‍.

Poultry Exhibition 'Poultry India 2023' in Hyderabad from today.

2007 മുതല്‍ സംഘടിപ്പിച്ചുവരുന്ന പ്രദര്‍ശനം പൗള്‍ട്രി മേഖലയില്‍ അന്താരാഷ്ടനിലവാരത്തിലുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രദര്‍ശനമാണ്.

കൊച്ചി: പൗള്‍ട്രി മേഖലയില്‍ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ എക്‌സിബിഷനായ ' പൗള്‍ട്രി ഇന്‍ഡ്യ 2023 ' ന്  ഹൈദ്രാബാദില്‍ ഇന്ന് (22.11.23) തുടക്കമാകും.  

ഇന്ന്   മുതല്‍ നവംബര്‍ 24 വരെ ഹൈദ്രാബാദ് ഹൈടെക് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ പൗള്‍ട്രി എക്യുപ്‌മെന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ( ഐ.പി.ഇ.എം.എ) പ്രസിഡന്റ്  ഉദയ് സിംഗ് ബയാസ് പറഞ്ഞു. 

ഇന്ത്യയിലും വിദേശങ്ങളിലുമായി പൗള്‍ട്രി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 421 കമ്പനികള്‍ എക്‌സിബിഷനില്‍ പങ്കെടുക്കും. പൗള്‍ട്രി ബിസിനസ് മേഖലയിലെ നവീന സാങ്കേതിക വിദ്യയും നൂതന ആശയങ്ങളും ജനങ്ങളിലെത്തിക്കുക,ആരോഗ്യ പരിപാലന, പോഷകാഹാരങ്ങളില്‍ പൗള്‍ട്രി ഉല്‍പ്പന്നങ്ങളുടെ പ്രാധാന്യം, അറിവ് എന്നിവ സമൂഹത്തിന് പകര്‍ന്നു നല്‍കുകയെന്നതാണ് എക്‌സിബിഷന്‍ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

എക്‌സിബിഷനു മുന്നോടിയായി രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള കാര്‍ഷിക മേഖലയിലെ പ്രമുഖ ശാസ്ത്രജ്ഞര്‍ പങ്കെടുത്ത  ' നോളഡ്ജ് ഡേ ' എന്ന പേരില്‍ ഏകദിന സാങ്കേതിക സെമിനാറും സംഘടിപ്പിച്ചിരുന്നു.

2007 മുതല്‍ സംഘടിപ്പിച്ചുവരുന്ന പ്രദര്‍ശനം പൗള്‍ട്രി മേഖലയില്‍ അന്താരാഷ്ടനിലവാരത്തിലുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രദര്‍ശനമാണ്. 

Comments

    Leave a Comment