1799 രൂപയ്ക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും യാത്ര ചെയ്യാനുള്ള അവസരമാണ് 'ടൈം ടു ട്രാവൽ' എന്ന പേരിലുള്ള ഒരു വർഷം നീളുന്ന ഓഫറിൽ വെറും ലഭിക്കുന്നത്.
'ടൈം ടു ട്രാവൽ' എന്ന പേരിൽ ആഭ്യന്തര യാത്രക്കാർക്ക് വൻ ഓഫറുകളുമായി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസ്. ഈ ഓഫർ പ്രകാരം 2024 ജനുവരി 11 മുതൽ 2025 ജനുവരി 11 വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും യാത്ര ചെയ്യാം.
ഒരു വർഷം നീളുന്ന ഈ ഓഫറിൽ വെറും 1799 രൂപയ്ക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും യാത്ര ചെയ്യാനുള്ള അവസരമാണ് എയർ ഇന്ത്യ എക്സ്പ്രസ് ഒരുക്കുന്നത്. എയർലൈനിന്റെ ആപ്പിലൂടെടെയും വെബ്‌സൈറ്റിലൂടെയും ലോയൽ കസ്റ്റമേഴ്സ്, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, എസ്എംഇകൾ, സായുധ സേനയിലെ അംഗങ്ങൾ എന്നിവർക്ക് നിരക്കിളവ് ലഭിക്കുന്നതാണ്.
യാത്രക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ബെംഗളൂരു-കൊച്ചി, ബെംഗളൂരു-ചെന്നൈ, ഡൽഹി-ജയ്പൂർ, ഡൽഹി-ഗ്വാളിയോർ, കൊൽക്കത്ത-ബാഗ്‌ഡോഗ്ര എന്നിവിടങ്ങളിലേക്കാണ് 1799 രൂപയ്ക്ക് യാത്ര ചെയ്യുവാൻ സാധിക്കുന്നത്.
35 ബോയിംഗ് 737, 28 എയർബസ് എ320 എന്നിങ്ങനെ 63 വിമാനങ്ങളുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് പ്രതിദിനം 325-ലധികം വിമാന സർവീസ് ആണ് നടത്തുന്നത്. 31 ആഭ്യന്തര വിമാനത്താവളങ്ങളെയും, 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും എയർ ഇന്ത്യ എക്‌സ്പ്രസ് പരസ്പരം ബന്ധിപ്പിക്കുന്നു.
Comments