ഗൂഗിള്‍ ഉപേക്ഷിച്ച സ്മാര്‍ട്ട് ഗ്ലാസ് പുറത്തിറക്കി ഓപ്പോ

Oppo launches Google-abandoned smart glass image source :beebom.com

സ്പാർക്ക് മൈക്രോ പ്രൊജക്ടർ, അത്യാധുനിക മൈക്രോ എൽഇഡി, ബെസ്പോക്ക് ഡിഫ്രാക്ഷൻ ഒപ്റ്റിക്കൽ വേവ്ഗൈഡ് ഡിസ്പ്ലേ എന്നിവയുമായാണ് എആർ ഗ്ലാസുകൾ വരുന്നത്. ഓപ്പോയുടെ ചൈനയില്‍ നടക്കുന്ന ഇനവേഷന്‍ ഡേ, ഈവന്‍റിലാണ് ഈ സ്മാര്‍ട്ട് ഗ്ലാസ് പുറത്തിറിക്കിയിരിക്കുന്നത്.മുന്‍പ് ഇത്തരം സ്മാര്‍ട്ട് ഗ്ലാസിനായി വലിയ ഗവേഷണം നടത്തിയതാണ് ഗൂഗിള്‍, ആ പദ്ധതി പിന്നീട് പല കാരണങ്ങളാല്‍ ഉപേക്ഷിച്ചു.

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോ അതിന്റെ ഏറ്റവും പുതിയ ഓപ്പോ എയർ ഗ്ലാസ് അസിസ്റ്റഡ് റിയാലിറ്റി (എ ആർ) ഗ്ലാസുകൾ ഓപ്പോ ഇന്നോ ഡേ 2021 ഇവന്റിൽ അവതരിപ്പിച്ചു. സ്പാർക്ക് മൈക്രോ പ്രൊജക്ടർ, അത്യാധുനിക മൈക്രോ എൽഇഡി, ബെസ്പോക്ക് ഡിഫ്രാക്ഷൻ ഒപ്റ്റിക്കൽ വേവ്ഗൈഡ് ഡിസ്പ്ലേ എന്നിവയുമായാണ് എആർ ഗ്ലാസുകൾ വരുന്നത്.

സ്‌പർശനം, ശബ്ദം, തലയുടെ ചലനങ്ങൾ, കൈ ചലനങ്ങൾ എന്നിങ്ങനെ ഉപകരണവുമായി സംവദിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന നാല് വ്യത്യസ്ത തരം ആംഗ്യങ്ങളുമായാണ് ഓപ്പോ എയർ ഗ്ലാസ് വരുന്നതെന്ന് കമ്പനി പറഞ്ഞു. എആർ ഗ്ലാസുകൾ അതിന്റെ "വ്യതിരിക്തമായ ഡിസൈൻ തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള" ഒരു മോണോക്കിൾ വേവ്ഗൈഡ് ഡിസൈനുമായാണ് വരുന്നത്. 

മൊത്തം 30 ഗ്രാം ഭാരമുള്ള ഗ്ലാസുകൾ 2022  ലെ  അധ്യപാദത്തിൽ  ചൈനയിൽ അവതരിപ്പിക്കുമെന്ന് ഓപ്പോ ഒരു റിലീസിൽ പറഞ്ഞു.എന്നാലും ഇതിന്റെ വില ഓപ്പോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.  ചൈനയില്‍ മാത്രമാണ്  ആദ്യഘട്ടത്തിൽ വില്‍പ്പന ഉദ്ദേശിക്കുന്നത് . ഗൂഗിള്‍ മുന്‍പ് ഇത്തരം സ്മാര്‍ട്ട് ഗ്ലാസിനായി വലിയ ഗവേഷണം നടത്തിയിരുന്നെങ്കിലും ആ പദ്ധതി പല കാരണങ്ങളാല്‍ പിന്നീട് ഉപേക്ഷിച്ചു. അതിന് ശേഷം ഈ രംഗത്തേക്ക് വലിയ ചുവട് വയ്ക്കുന്ന കമ്പനിയാണ് ഓപ്പോ. 

മുകളില്‍ ലൈറ്റ് വെയ്റ്റായ ഒരു ക്രിസ്റ്റല്‍ ഗ്ലാസ് പ്രൊട്ടക്ഷനോടൊപ്പം തന്നെ സഫീയര്‍ ക്രിസ്റ്റല്‍ ഗ്ലാസില്‍ നിര്‍മ്മിച്ച ഒരു കസ്റ്റം പ്രൊജക്ടര്‍ ഇതിനുണ്ടാകും. ഓപ്പോ സ്മാര്‍ട്ട് ഫോണുകമായി ചേര്‍ന്ന് ന്യൂറോ പ്രൊസ്സസിംഗ് യൂണിറ്റ് (NPU) ഉള്‍പ്പെടുന്ന മാരി സിലിക്കോണ്‍ X ഈ ഗ്ലാസിന്‍റെ ഭാഗമായി വളരെ വിപ്ലവകരമായ ഒരു ഫോട്ടോഗ്രാഫി അനുഭവമാണ് നിര്‍വഹിക്കുക. രാത്രിയില്‍ 4കെ വീഡിയോ ഷൂട്ട് ചെയ്യാന്‍ ന്യൂറോ പ്രൊസ്സസിംഗ് യൂണിറ്റ് സജ്ജമാണ് എന്നാണ് ഓപ്പോയുടെ  അവകാശവാദം.

ഓപ്പോ വളരെക്കാലമായി എക്സ്റ്റെൻഡഡ് റിയാലിറ്റിയുടെ (എക്‌സ്‌ആർ) സാധ്യതകൾ പര്യവേക്ഷണം ചെയ്യുകയാണ്, എയർ ഗ്ലാസ് ഉപയോഗിച്ച് ഞങ്ങൾ ഒടുവിൽ ഒരു സ്മാർട്ട് ഗ്ലാസ് ഉൽപ്പന്നം സൃഷ്ടിച്ചു, അത് യഥാർത്ഥത്തിൽ ഉപഭോക്താക്കൾക്ക് എത്തിച്ചേരാവുന്നതേയുള്ളൂ, ഓപ്പോയുടെ വൈസ് പ്രസിഡന്റും ഓപ്പോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയുമായ ലോഞ്ച് പ്രഖ്യാപന വേളയിൽ പറഞ്ഞു.

ഈ സ്മാര്‍ട്ട് ഗ്ലാസിന്‍റെ വില ഓപ്പോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ലിമിറ്റഡ് എഡിഷനായി 2022 ആദ്യ പാദത്തില്‍ ഇത് വിപണിയില്‍ എത്താനാണ് സാധ്യത. ചൈനയില്‍ മാത്രമായിരിക്കും ആദ്യഘട്ട വില്‍പ്പന. മുന്‍പ് ഇത്തരം സ്മാര്‍ട്ട് ഗ്ലാസിനായി വലിയ ഗവേഷണം നടത്തിയതാണ് ഗൂഗിള്‍. എന്നാല്‍ ആ പദ്ധതി പല കാരണങ്ങളാല്‍ പിന്നീട് ഉപേക്ഷിച്ചു. അതിന് ശേഷം ഈ രംഗത്തേക്ക് വലിയ ചുവട് വയ്ക്കുന്ന കമ്പനിയാണ് ഓപ്പോ. 

തീര്‍ത്തും പ്രയോഗികമായ, കൈകാര്യം ചെയ്യാന്‍ എളുപ്പമായ, എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഒരു ഉപകരണമാണ് ഇതെന്നും ഓപ്പോ സ്മാര്‍ട്ട് ഫോണും, വാച്ചുമായി നിരന്തരം ബന്ധത്തിലായിരിക്കും സ്മാര്‍ട്ട് ഗ്ലാസ് എന്നുമാണ് ഓപ്പോ പറയുന്നത്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ വെയര്‍ 4100 പ്ലാറ്റ്ഫോമിലാണ് ഈ ഗ്ലാസ് പ്രവര്‍ത്തിക്കുക. ഇതിലെ പ്രൊജക്ടര്‍ സംവിധാനം  ഫൈവ് ലെന്‍സ് പ്രൊജക്ഷന്‍ സംവിധാനമാണ്. 
ബ്ലാക്ക്, സില്‍വര്‍ കളറുകളില്‍ ഈ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കും. ഇതില്‍ ബ്ലാക്ക് കളര്‍ ഗ്ലാസ് ഫുള്‍ ഫ്രൈം കണ്ണടയായും, സില്‍വര്‍ പതിപ്പ് ഹാഫ് ഗ്ലാസ് ഡിസൈന്‍ ആയിട്ടുമായിരിക്കും വിപണിയിലെത്തുക. 

ഓപ്പോ വാച്ച് 2-മായി എയർ ഗ്ലാസ് ജോടിയാക്കുമ്പോൾ, ആപ്ലിക്കേഷൻ കാർഡുകൾ സ്ഥിരീകരിക്കാനും റദ്ദാക്കാനും മാറാനും ഉപയോക്താക്കൾക്ക് കൈ ചലനങ്ങൾ ഉപയോഗിക്കാം. ഒരു പുതിയ ഇടപെടലിനായി, തലയുടെ ചലനങ്ങൾ വരെ എയർ ഗ്ലാസിന് തിരിച്ചറിയാൻ കഴിയുമെന്നാണ് പറയുന്നത്. ഉദാഹരണത്തിന് സൌമ്യമായി തല കുലുക്കുകയോ, ശക്തമായി തല കുലുക്കുകയോ ചെയ്യുന്നതിലൂടെ യഥാക്രമം അറിയിപ്പുകൾ തുറക്കാനും അടയ്ക്കാനും കഴിയും.

ടെലിപ്രൊമിറ്ററായും, ട്രാന്‍സിലേറ്റര്‍ ആയും ഈ ഗ്ലാസിനെ ഉപയോഗിക്കാം എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. സാധാരണ കണ്ണാട ധരിക്കുന്നവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ആയിരിക്കും ഓപ്പോ എയര്‍ ഗ്ലാസിന്‍റെ ഡിസൈന്‍ എന്നും കമ്പനി പറയുന്നു. ടെച്ചിലൂടെയും വോയിസിലൂടെയും ഗ്ലാസിനെ നിയന്ത്രിക്കാന്‍ ഉള്ള  സംവിധാനങ്ങൾ ഉണ്ടാകുമെന്ന് ഓപ്പോ അറിയിച്ചു.

Comments

    Leave a Comment