P50 പോക്കറ്റ് : ഹുവായ്-യുടെ ആദ്യത്തെ മടക്കാവുന്ന സ്മാർട്ട്‌ഫോൺ പുറത്തിറക്കി

P50 Pocket : Huawei’s first foldable smartphone launched

ഹുവായ് (Huawei)-യുടെ Mate X സീരീസിന്റെ മൂന്ന് തലമുറകൾക്ക് ശേഷമുള്ള ആദ്യ ക്ലാംഷെൽ ഫോൾഡ് ഉപകരണമാണിത്. 8/12 ജിബി റാമും 256/512 ജിബി സ്റ്റോറേജുമുള്ള ഈ ഫോണിന് സ്‌നാപ്ഡ്രാഗൺ 888 ആണ് കരുത്ത് പകരുന്നത്. ചൈനയിൽ വാങ്ങാൻ ഇതിനകം ലഭ്യമാണെങ്കിലും അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഹുവായ് (Huawei) അതിന്റെ ആദ്യത്തെ ക്ലാംഷെൽ മടക്കാവുന്ന സ്മാർട്ട്‌ഫോൺ - ഹുവായ് P50 പോക്കറ്റ് പുറത്തിറക്കി. 3D ഘടനയുള്ള ഗ്ലാസ് ഡിസൈൻ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോൺ കറുപ്പ്, വെളുപ്പ്, പ്രത്യേക പ്രീമിയം എഡിഷൻ ഗോൾഡ് ട്രിം എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ പുറത്തിറക്കി.

ഹുവായ്-യുടെ Mate X സീരീസിന്റെ മൂന്ന് തലമുറകൾക്ക് ശേഷമാണ് ഈ പുതിയ ഡിസൈൻ വരുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. സാംസങ്ങിന്റെ ഫ്ലിപ്പ് ഉപകരണങ്ങളുടെ വിപണി ലക്ഷ്യമിട്ടുകൊണ്ടാണ് കമ്പനിയുടെ ഈ പുതിയ മോഡലിന്റെ പുറത്തിറക്കൽ. P50 പോക്കറ്റ് അതിന്റെ P50 സീരീസ് ഉപയോഗിച്ച് കമ്പനി സ്ഥാപിച്ച അതേ ഡിസൈൻ തന്നെ പിന്തുടരുന്നതിനോടൊപ്പം ഫോൺ അടച്ചുകഴിഞ്ഞാൽ ദൃശ്യമായ വിടവ് അവശേഷിക്കാത്ത ഹുവായ് -യുടെ പേറ്റന്റഡ് ഹിഞ്ച് മെക്കാനിസവും ഇതിൽ ഉൾപ്പെടുന്നു.

8/12 ജിബി റാമും 256/512 ജിബി സ്റ്റോറേജുമുള്ള ഈ ഫോണിന്  സ്‌നാപ്ഡ്രാഗൺ 888 ആണ് കരുത്ത് പകരുന്നത്. 40W വയർഡ് ചാർജിംഗ് പിന്തുണയുള്ള 4,000mAh ബാറ്ററിയുള്ള  P50 പോക്കറ്റ്  HarmonyOS-ൽ ആണ് പ്രവർത്തിക്കുന്നു. ഈ ഫോണിന് 12:9 വീക്ഷണാനുപാതവും 2790x1188 പിക്‌സൽ റെസലൂഷനുമുള്ള, 6.9 ഇഞ്ച് 120Hz OLED പ്രധാന ഡിസ്‌പ്ലേ ആണുള്ളത്. സെൽഫി ക്യാമറയ്ക്കായി സ്‌ക്രീനിൽ ഒരു പഞ്ച്-ഹോൾ കട്ട്-ഔട്ടും ഉണ്ട്.

P50 പോക്കറ്റ് -ന് പുറത്ത് ക്യാമറ മൊഡ്യൂളിൽ മൂന്ന് ക്യാമറകളാണുള്ളത്. 26mm തുല്യമായ ലെൻസുള്ള 40MP പ്രൈമറി ഷൂട്ടർ, 13MP f/2.2 അൾട്രാവൈഡ് സ്‌നാപ്പർ, മികച്ച കളർ റെൻഡറിങ്ങിന് വേണ്ടിയുള്ള 32MP f/1.8 അൾട്രാ സ്പെക്‌ട്രം ക്യാമറ എന്നിവയാണത്. തുറക്കുമ്പോൾ 7.2 മില്ലീമീറ്ററും മടക്കുമ്പോൾ 15.2 മില്ലീമീറ്ററും അളവുള്ള Huawei P50 പോക്കറ്റിന് 190 ഗ്രാം ഭാരം ആണുള്ളത്.

പുറത്ത് ഒരു ചെറിയ ഇഞ്ച് കവർ സ്ക്രീനും ക്യാമറ മൊഡ്യൂളും പരസ്പരം മുകളിൽ സ്ഥാപിച്ചിരിക്കുന്നു. അറിയിപ്പുകൾ, സമയം, തീയതി എന്നിവ പ്രദർശിപ്പിക്കാൻ കഴിയുന്നതിനേക്കാളുപരി മ്യൂസിക് പ്ലെയറുകൾ, മാപ്പുകൾ, QR കോഡുകൾ എന്നിവ പോലുള്ള മൂന്നാം കക്ഷി ആപ്പുകളെ പിന്തുണയ്ക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾക്ക് വലിയ ഓപ്പൺ സ്ക്രീനിൽ നാവിഗേറ്റ് ചെയ്യാൻ തുടങ്ങയതിന് ശേഷം ഫോൺ അടച്ച് കവർ സ്ക്രീനിൽ ദിശകൾ കാണുന്നത് തുടരാം.എതിരാളികളായ സാംസങ് ഇസഡ് ഫ്ലിപ്പ് 3-ന്റെ പുറം സ്‌ക്രീനിന് ഇതുവരെ ലഭിക്കാത്ത ഒരു പ്രവർത്തനമാണിത്.

കറുപ്പും വെളുപ്പും ഉള്ള ഹുവായ്  P50 പോക്കറ്റ് 8GB/256GB പതിപ്പിന്റെ വില CNY 8,988 (ഏകദേശം 105,750 രൂപ) ആണ്. P50 പോക്കറ്റിന്റെ 12GB/512GB വേരിയന്റിൽ വരുന്ന പ്രത്യേക സ്വർണ്ണ പതിപ്പിന്റെ വില CNY 10,988 (ഏകദേശം 129,375 രൂപ) ആണ്.ചൈനയിൽ വാങ്ങാൻ ഈ ഫോണുകൾ ഇതിനകം ലഭ്യമാണെങ്കിലും അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Comments

    Leave a Comment