ഇഷ്യൂ പ്രൈസ് പോസ്റ്റ് ലിസ്റ്റിംഗിനെതിരെ 17% നേട്ടവുമായി സഫയർ ഫുഡ്‌സിന്റെ മികച്ച അരങ്ങേറ്റം

Sapphire Foods Makes best debut With 17% Gain Against Issue Price Post Listing

പിസ്സ ഹട്ടിന്റെയും കെഎഫ്‌സി ശൃംഖലയുടെയും ഉടമസ്ഥതയിലുള്ള സഫയർ ഫുഡ്‌സിന്റെ ഓഹരികൾ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇഷ്യൂ വിലയായ 1,180 രൂപയ്‌ക്കെതിരെ 14 ശതമാനം പ്രീമിയമായി 1,350 രൂപയിൽ ലിസ്‌റ്റ് ചെയ്‌തത്. ബിഎസ്ഇയിൽ, ഓഹരി ഇഷ്യു വിലയേക്കാൾ 11 ശതമാനം പ്രീമിയമായി 1,311 രൂപയിലാണ് ആരംഭിച്ചത്. ലിസ്റ്റിംഗിന് ശേഷം, ഓഹരികൾ ബിഎസ്ഇയിൽ 1,383.60 രൂപയിലേക്കും എൻഎസ്ഇയിൽ 1,380 രൂപയിലേക്കും ഉയർന്നു.

ക്വിക്ക് സർവീസ് റെസ്റ്റോറന്റ് (ക്യുഎസ്ആർ) കമ്പനിയായ സഫയർ ഫുഡ്‌സ് വ്യാഴാഴ്ച ഓഹരി വിപണിയിൽ ആരോഗ്യകരമായ അരങ്ങേറ്റം നടത്തി.പിസ്സ ഹട്ടിന്റെയും കെഎഫ്‌സി ശൃംഖലയുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് സഫയർ ഫുഡ്‌സ്.

സഫയർ ഫുഡ്‌സിന്റെ ഓഹരികൾ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇഷ്യൂ വിലയായ 1,180 രൂപയ്‌ക്കെതിരെ 14 ശതമാനം പ്രീമിയമായി 1,350 രൂപയിൽ ലിസ്‌റ്റ് ചെയ്‌തത്. ലിസ്റ്റിംഗിന് ശേഷം, വില 1,380 രൂപയിലേക്കും ഉയർന്നുയതിന് ശേഷം 1211.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇഷ്യൂ വിലയായ 1,180 രൂപയെക്കാൾ 2.67 ശതമാനം 
(31.55 രൂപ) വളർച്ച രേഖപ്പെടുത്തി.

ബിഎസ്ഇയിൽ, ഓഹരി ഇഷ്യു വിലയേക്കാൾ 11 ശതമാനം പ്രീമിയമായി 1,311 രൂപയിലാണ് ആരംഭിച്ചത്. ലിസ്റ്റിംഗിന് ശേഷം, ഓഹരികൾ 1,383.60 രൂപയിലേക്ക്  ഉയർന്നുയതിന് ശേഷം 1216.05 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ഇഷ്യൂ വിലയെക്കാൾ 3.06 ശതമാനം 
(36.05 രൂപ) വളർച്ച രേഖപ്പെടുത്തി.

Comments

    Leave a Comment