റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

The repo rate will remain at 6.5%

തുടർച്ചയായ എട്ടാം തവണയാണ് പണനയ അവലോകന യോഗം റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ നിൽക്കുന്നത്.

ദില്ലി: റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്കിന്റെ പണനയം പ്രഖ്യാപിച്ചു. നിരക്ക് 6.5 ശതമാനമായി തുടരും. 

2023 ഫെബ്രുവരി മുതൽ ഈ നിരക്കാണ് തുടരുന്നത്. തുടർച്ചയായ എട്ടാം തവണയാണ് പണനയ അവലോകന യോഗം റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ നിൽക്കുന്നത്. 

ഏപ്രിലിലെ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 4.83 ശതമാനമാണ്. ഇത് രാജ്യത്ത്  ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റ തോത് കുറഞ്ഞിട്ടില്ല എന്നാണ് കാണിക്കുന്നത്. പണപ്പെരുപ്പ നിരക്ക് നാലുശതമാനത്തിൽ താഴെയാക്കാനാണ് ആർ ബി ഐ യുടെ ശ്രമം. 

പുതിയ സർക്കാരിൻ്റെ നയങ്ങളും അടുത്ത മാസത്തെ ബജറ്റും അനുസരിച്ചാകും ആർബിഐയുടെ പുതിയ തീരുമാനങ്ങൾ. 

Comments

    Leave a Comment