ദേശീയ പ്രീ സുബ്രതോ ഫുടബോളിൽ വടുതല ഡോൺ ബോസ്‌ക്കോ എസ് എസ് സ്കൂൾ ജോതാക്കൾ

Don Bosco SS school wins National Pre-Subroto Football . ദേശീയ പ്രീ സുബ്രതോ ഫുടബോൾ ജേതാക്കളായ വടുതല ഡോൺ ബോസ്‌ക്കോ എസ് എസ് സ്കൂൾ ടീം ട്രോഫിയുമായി.

ഈ വിജയത്തോടെ അന്താരാഷ്ട്ര ടൂർണ്ണമെൻറി ലേക്കും ഡോൺ ബോസ്‌ക്കോ എസ് എസ് സ്കൂൾ ടീം യോഗ്യത നേടി

കൽക്കട്ടയിലെ സോൾട്ട് ലേക് സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 17  സി ഐ എ സ് സി ഇ നാഷണൽ പ്രീ സുബ്രതോ ഫുട്‍ബോൾ ടൂർണ്ണമെൻറിലെ  ഫൈനൽ പോരാട്ടത്തിൽ എറണാകുളം വടുതല ഡോൺ ബോസ്ക്കോ സീനിയർ സെക്കൻററി സ്കൂൾ ടീം ടൂർണ്ണമെൻറിൽ ഈ വർഷത്തെ ജോതാക്കളായി. 

കർണ്ണാടകയിൽ  നിന്നുള്ള സെൻറ്  ജോസഫ്സ്  ബോയ്സ്  സ്കൂളിനെ ഏക പക്ഷീകമായ ഒരു ഗോളിന് തകർത്താണ് ഡോൺ ബോസ്ക്കോ സീനിയർ സെക്കൻററി സ്കൂൾ ടീം ജോതാക്കളായത്. ഈ വിജയത്തോടെ ഡോൺ ബോസ്ക്കോ സ്കൂൾ  സെപ്തബറിൽ ഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര ഇൻറർ സ്കൂൾ സുബ്രതോ കപ്പ് ടൂർണ്ണമെൻറിലേക്ക് യോഗ്യത നേടി. 

കഴിഞ്ഞ ജൂൺ മാസം തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സ്കൂൾതല മത്സരത്തിൽ വിജയിച്ചാണ് ടീം ദേശീയ മത്സരത്തിന് യോഗ്യത നേടിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജേതാക്കളായെത്തിയ സ്കൂൾ ടീമുകൾ മാറ്റുരച്ച മത്സരത്തിൽ പ്രതികൂല കാലാവസ്ഥയും മറികടന്നാണ് കുട്ടികൾ മികച്ച പ്രകടനം കഴ്ചവെച്ചതെന്ന് പ്രിൻസിപ്പാൾ ഫാ. കുരിയാക്കോസ് ശാസ്താoകാലയും, മുഖ്യപരിശീലകൻ വിശാൽ വിൻസൻറും,  ഫിസിക്കൽ എഡുക്കേഷൻ മേധാവി ശ്യാംനാഥും പറഞ്ഞു. 

വിജയികൾക്ക് ട്രോഫിയും അമ്പതിനായിരം രൂപയുടെ ക്യാഷ് അവാർഡും ലഭിച്ചു. ന്യൂഡൽഹിയിലെ കൗൺസിൽ ഫോർ ദ ഇൻഡ്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷനാണ് മത്സരം സംഘടിപ്പിച്ചത്. ആദ്യത്തെ ഇന്ത്യൻ ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ സുബ്രതോ മുഖർജിയുടെ പേരിൽ 1960 മുതൽ എല്ലാ വർഷവും ഈ അന്താരാഷ്ര ഫുട്ബോൾ ടൂർണമെൻറ്  സംഘടിപ്പിച്ചുവരുന്നു.  വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ചാമ്പ്യൻ സ്കൂൾ ടീമുകളുമായുള്ള അടുത്ത മത്സരങ്ങൾ ഡോൺ ബോസ്‌ക്കോ ടീമിൻറെ കിരീടത്തിലെ പൊൻ തൂവലാകും.                                           

Comments

    Leave a Comment