ഷോജി സെബാസ്റ്റ്യന്റെ പുതിയ ചിത്രമായ 'എല്‍' ലെ ആദ്യ പ്രണയഗാനം ' ആരോ ചാരേ....' റിലീസായി. പ്രണയഗാനങ്ങൾ നെഞ്ചിലേറ്റുന്ന മലയാളികള്‍ക്ക് മറ്റൊരാര്‍ദ്രഗീതമായി മാറിയ ഈ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ വൈറലായി.....
പുതുമുഖ താരങ്ങളെ അണിനിരത്തി യുവസംവിധായകന് ഷോജി സെബാസ്റ്റ്യന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് 'എല്‍'. ഈ ചിത്രത്തിലെ "ആരോ ചാരേ...." എന്ന പ്രണയഗാനം അറിയറപ്രവർത്തകർ ഇന്നലെ പുറത്തിറക്കിയിരുന്നു. പ്രണയഗാനങ്ങൾ നെഞ്ചിലേറ്റുന്ന മലയാളികള്‍ക്ക് മറ്റൊരാര്‍ദ്രഗീതമായി മാറിയ ഈ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ വൈറലായിരുന്നു.
റോബിന് ഡാനിയേല്‍ രചന നിര്‍വ്വഹിച്ച ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ആല്ബിന് സെട്രിസാണ്. ശ്രദ്ധേയമായ ഈ ഗാനത്തിലൂടെ മലയാളസിനിമയിൽ ഒരു പുതിയ ഗാനരചയിതാവും സംഗീത സംവിധായകനും പിറവിയെടുക്കുകയാണ്. ഇന്ത്യന്‍ വോയ്സ് വിന്നര്‍ സെലിനും, ആൽബിൻ സെട്രിസുമാണ് ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്.സമീപകാലത്തിറങ്ങിയ പ്രണയഗാനങ്ങളില്‍ നിന്നെല്ലാം ഏറെ ഹൃദയഹാരിയാണ് ഈ ഗാനമെന്നാണ് സംഗീതാസ്വാദകര്‍ പറയുന്നു.
ത്രില്ലര്‍ വിഭാഗത്തിൽപ്പെടുന്ന ഈ മലയാളചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തില്‍ ഒരുക്കുന്ന മലയാളചിത്രമെന്ന സവിശേഷത കൂടി ഈ ചിത്രത്തിനുണ്ട്. വിഷ്ണു k വിജയൻ, ജോഷി നായർ, രാജ്കുമാർ രാധാകൃഷ്ണൻ, അമൃത മേനോൻ, സിനി എബ്രഹാം എന്നീ പുതുമുഖ താരങ്ങൾ ആണ് കേന്ദ്രകഥാപാത്രങ്ങൾ ആയി അണിനിരക്കുന്നത്
പോപ് മീഡിയ ബാനറിൽ ഒരുങ്ങുന്ന 'എല്‍' ന്റെ കഥ, തിരക്കഥ, സംഭാഷണം ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍ എന്നിവർ ചേർന്ന് നിർവഹിക്കുമ്പോൾ അരുണ്‍കുമാര്‍ ആണ് ഛായാഗ്രഹണം. ഈ സിനിമയുടെ ചിത്രീകരണം ഇടുക്കിയിലും ഗോവയിലുമായി പൂര്‍ത്തിയായി വരുന്നു.
പ്രൊജക്റ്റ് ഡിസൈന്‍ ആന്റ് കളര്‍ ഗ്രേഡിംഗ് - ബെന്‍ കാച്ചപ്പിള്ളി, എഡിറ്റര്‍-ഇബ്രു എഫ് എക്സ്, സംഗീതം- ആല്ബിന് സെട്രിസ്, ഗാനരചന-റോബിന് ഡാനിയേല്‍, സൗണ്ട് ഡിസൈന്‍- ജൂഡ് റോബിന്‍സണ്‍, റീ റെക്കോര്‍ഡിംഗ്- നിനോയ് വര്‍ഗ്ഗീസ്, പ്രൊജക്റ്റ് ഹെഡ്- ജോയ്സ് തോന്ന്യാമല, മേക്കപ്പ്-കൃഷ്ണന്, ആര്‍ട്ട്-ഷിബു, കോസ്റ്റ്യും ഡിസൈനര്‍- സുല്‍ഫിയ മജീദ്, പി ആര് ഒ- പി ആര് സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- എസ് കെ ഡി ഡിസൈന്‍ ഫാക്ടറി എന്നിവരാണ് ഈ സിനിമയുടെ മാറ്റ് പ്രധാന പിന്നണി പ്രവർത്തകർ
സ്ത്രീ സംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും പ്രധാന്യം നല്കി ഒരുക്കിയ പിപ്പലാന്ത്രി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു മലയാള ചലച്ചിത്ര സംവിധാന ലോകത്തേക്കുള്ള ഷോജി സെബാസ്റ്റ്യന്റെ കടന്നു വരവ് . ഈ ചിത്രം രാജസ്ഥാനിലെ പിപ്പലാന്ത്രി ഗ്രാമത്തിലെ വ്യത്യസ്തവും മനോഹരവുമായ ആചാരത്തെക്കുറിച്ചാണ് പറയുന്നത്. വളരെയധികം നിരൂപകപ്രശംസ നേടിയ ഒരു ചെറു ചിത്രമായിരുന്നു പിപ്പലാന്ത്രി.
Comments