ഇൻഡിഗോ എയർലൈൻസിന്റെ മുംബൈ-അബുദാബി ഫ്ലൈറ്റിലെ ചുമട്ടുതൊഴിലാളിയായ ജീവനക്കാരനാണ് കാർഗോ കംപാർട്മെന്റിൽ അറിയാതെ ഉറങ്ങിപ്പോയത്. അബുദാബി അധികൃതരുടെ പരിശോധനയ്ക്കുശേഷം അതേ വിമാനത്തിൽ തന്നെ ഇയാളെ യാത്രക്കാരനായി മുംബൈയിലേക്ക് തിരികെ അയക്കുകയും ചെയ്തു.
ഒന്നുറങ്ങിയെണീറ്റപ്പോൾ മറു ദേശത്തെത്തിയ ഒരുപാട് കഥകൾ നാം ജീവിതത്തിൽ കേട്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അങ്ങനെ സംഭവിച്ചാൽ എന്താകും അവസ്ഥ.
ഞായറാഴ്ച്ച മുംബൈയിൽ നിന്ന് അബുദാബിയിലേക്ക് തിരിച്ച ഫ്ളൈറ്റിലാണ് സംഭവം നടക്കുന്നത്. ഇൻഡിഗോ എയർലൈൻസിന്റെ മുംബൈ-അബുദാബി ഫ്ലൈറ്റിലെ ചുമട്ടുതൊഴിലാളിയായ ജീവനക്കാരനാണ് കഥാ നായകൻ.
ഇൻഡിഗോ എയർലൈൻസിന്റെ കാർഗോ വിഭാഗത്തിലെ ചുമട്ടു തൊഴിലാളിയാണ് ജോലിക്കിടയിൽ വിമാനത്തിലെ കാർഗോ കംപാർട്മെന്റിൽ അറിയാതെ ഉറങ്ങിപ്പോയത്. ബാഗേജ് ലോഡ് ചെയ്തശേഷം ഇയാൾ അതിന് സമീപം ഇരുന്ന് ഉറങ്ങിപ്പോവുകയായിരുന്നുവെന്ന് ഏവിയേഷൻ റെഗുലേറ്റർ ഡി ജി സി എയിലെ ഉദ്യോഗസ്ഥർ അറിയിച്ചു. കാർഗോയുടെ വാതിൽ അടഞ്ഞുപോയെന്നും വിമാനം ടേക്ക് ഓഫ് ചെയ്തതിന് ശേഷമാണ് ഇയാൾ എഴുന്നേറ്റതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അബുദാബിയിൽ ലാൻഡ് ചെയ്തതിന് ശേഷം ഇദ്ദേഹത്തെ അധികൃതർ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. അബുദാബി അധികൃതരുടെ പരിശോധനയ്ക്കുശേഷം അതേ വിമാനത്തിൽ തന്നെ ഇദ്ദേഹത്തെ യാത്രക്കാരനായി മുംബൈയിലേക്ക് തിരികെ അയക്കുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഡി ജി സി എ ഉദ്യോഗസ്ഥരും ഇൻഡിഗോ എയർലൈൻസ് അധികൃതരും അറിയിച്ചു.
Comments