ജീവഗ്രാമിന് ജൈവോല്പന്ന കയറ്റുമതിയിൽ ദേശീയ പുരസ്കാരം

Jeevagram won national award for export of organic products ജൈവ മിൻ്റ് ഉല്പന്നങ്ങളുടെ കയറ്റുമതി മികവിനുള്ള കേന്ദ്ര സർക്കാരിൻറെ പ്രത്യേക പുരസ്കാരം ജീവഗ്രാം സൊസൈറ്റി പ്രസിഡൻറ് ജോണി വടക്കഞ്ചേരിയും ഡയറക്ടർ ഷേർളി ആൻറണിയും ചേർന്ന് കേന്ദ്ര മന്ത്രി അനുപ്രിയ പട്ടേലിൽ നിന്നും സ്വീകരിക്കുന്നു.

ജില്ലയിലെ കാലടി കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവഗ്രാം 2001 മുതൽ ഇടുക്കി, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ച് കേരളത്തിൽ ജൈവകൃഷി പദ്ധതികൾ നടപ്പിലാക്കുകയും ഏഴിൽപ്പരം രാജ്യങ്ങളിലേക്ക് ജൈവ സുഗന്ധ വ്യഞ്ജനങ്ങൾ കയറ്റുമതി നടത്തുകയും ചെയ്യുന്നു.

കൊച്ചി: ജൈവമിന്റ് ഉല്പന്ന കയറ്റുമതി മികവിനുള്ള കേന്ദ്ര സർക്കാരിൻറെ ഈ വർഷത്തെ പ്രത്യേക പുരസ്കാരത്തിന് സംസ്ഥാനത്ത് ജൈവകൃഷി വ്യാപിപ്പിക്കുന്നതിലും കയറ്റുമതിയിലും മുഖ്യ പങ്ക് വഹിക്കുന്ന എറണാകുളം ജില്ലയിലെ  ജീവഗ്രാം സൊസൈറ്റി അർഹരായി. 

ബോംബെയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സ്പൈസസ് കോൺഗ്രസിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ജീവഗ്രാം  പ്രസിഡന്റ് ജോണി വടക്കഞ്ചേരിയും ഡയറക്ടർ  ഷേർളി ആന്റണിയും ചേർന്ന് കേന്ദ്ര മന്ത്രി അനുപ്രിയ പട്ടേലിൽ നിന്നും അവാർഡ് സ്വീകരിച്ചു. സ്പൈസസ് ബോർഡ് ചെയർമാൻ അമർ ദീപ് സിംഗ് ഭാട്ടിയ ഐഎഎസ്, ഡയറക്ടർ മാർക്കറ്റിംഗ് ബസിസ്ത് നാരായണൻ, സെക്രട്ടറി ഡി.സത്യൻ ഐ എഫ് എസ്, ഡയറക്ടർ റിസർച്ച് ആൻറ് ഫിനാൻസ് ഡോ. രമശ്രീ  എന്നിവർ സന്നിഹിതരായിരുന്നു. 

ജില്ലയിലെ കാലടി കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവഗ്രാം 2001 മുതൽ ഇടുക്കി, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ച് കേരളത്തിൽ ജൈവകൃഷി പദ്ധതികൾ നടപ്പിലാക്കുകയും ഏഴിൽപ്പരം രാജ്യങ്ങളിലേക്ക് ജൈവ സുഗന്ധ വ്യഞ്ജനങ്ങൾ കയറ്റുമതി നടത്തുകയും ചെയ്യുന്നു.

Comments

    Leave a Comment