ലെഗ്രാൻഡിൻറെ ഓൾസി സ്വിച്ചുകൾ വിപണിയിൽ

Legrand's

ഒരേ സമയം വിവിധ ജോലികൾ ചെയ്യുന്ന ഈ കാലഘട്ടത്തിലെ മൾട്ടി ടാസ്ക്കർമാരുടെ ജീവിതം ലളിതമാക്കുന്ന രീതിയിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.

ഇലക്ട്രിക്കൽ, ഡിജിറ്റൽ ബിൽഡിംഗ് ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിലെ ആഗോള തലവനായ  ലെഗ്രാൻഡ് ഇന്ത്യ സമാനതകളില്ലാത്ത ഗുണനിലവാരവും ആകർഷകവുമായ " ഓൾസി " സ്വിച്ച് ശ്രേണി അവതരിപ്പിച്ചു. 

ഗുണമേന്മയെ കൂടാതെ മനോഹരമായ ഡിസൈനും കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളും ഇതിൻ്റെ പ്രത്യേകതകളാണ്. ഒരേ സമയം  വിവിധ ജോലികൾ ചെയ്യുന്ന ഈ കാലഘട്ടത്തിലെ മൾട്ടി ടാസ്ക്കർമാരുടെ ജീവിതം ലളിതമാക്കുന്ന രീതിയിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. 

ഒരിടത്ത് നിന്നുകൊണ്ട് റിമോട്ട് കൺട്രോൾ യൂണിറ്റ് ഉപയോഗിച്ച് നാല് ലൈറ്റുകളും ഒരു ഫാനും നിയന്ത്രിക്കാനാവും. കൂടാതെ ശബ്ദ രഹിത അൾട്രാ - സോഫ്റ്റ്  - ടച്ച് റോക്കർ സ്വിച്ചുകളുമുണ്ട്. 

ഓരോ ഉപ്പന്നത്തിലും ഗുണനിലവാര സർട്ടിഫിക്കറ്റുകളും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കമ്പനി സി ഇ ഒ യും എം ഡിയുമായ ടോണി ബെർലാൻഡും മാർക്കറ്റിംഗ് ഡയറക്ടർ സമീർ  സക് സെനയും  പറഞ്ഞു. 

കഴിഞ്ഞ 25 വർഷങ്ങളായി ലെഗ്രാൻഡ് ഉൽപ്പന്നങ്ങളുടെ സജീവ സാന്നിധ്യം  ഇന്ത്യൻ വിപണിയിലുണ്ട്.

Comments

    Leave a Comment