"ഒരു ഗെയിം, ഒരു മാസം, 90 ലക്ഷം " : മലയാളിക്ക് കിട്ടിയതല്ലാട്ടോ.... പോയതാണ്

Malayali loses 90 lakh to chinese cyber fraud

കൊക്ക് കൊണ്ടറിയുമെന്ന് പറയുന്നത് പോലെ തന്നെയാണോ മലയാളിയുടെയും അവസ്ഥ.

ഓണ്‍ലൈൻ തട്ടിപ്പുകള്‍ ഇന്ന് ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ചെറുതും വലുതുമായ തട്ടിപ്പുകളുടെ വാർത്ത ദിനേന നമ്മുടെ കാതുകളിൽ എത്താറുമുണ്ട്. എന്നിരുന്നാലും അതി വിദ്യാഭ്യാസ സമ്പന്നർ എന്ന് കൊട്ടിഘോഷിക്കുന്ന നമ്മൾ പലപ്പോഴും ഇതിന്റെ ഇരകളാകാറുണ്ട്. 

ഒരു വ്യത്യാസം മാത്രമാണ് ഇതിലെല്ലാം ഉള്ളത്. ചിലർ അറിയാതെ പറ്റിക്കപ്പെടുമ്പോൾ ചിലർ അറിഞ്ഞുകൊണ്ട് ആ കെണിയിൽ വീഴുന്നു. സംസ്ഥാനത്ത് നടക്കുന്ന ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്ക് പിന്നിൽ ചൈനീസ് സംഘവും കൂട്ടിന് മലയാളികളും ഉണ്ടെന്നാണ് സൈബർ പൊലീസ് കണ്ടെത്തൽ. സംസ്ഥാനത്തു നടന്ന പുതിയ ഓണ്‍ലൈൻ തട്ടിപ്പിന്റെ വിശദവിവരങ്ങളിലേക്ക് കടക്കാം.
 
കഴിഞ്ഞ മാസം കൊല്ലം സ്വദേശിയിൽ നിന്ന് 90 ലക്ഷമാണ് ഇക്കൂട്ടർ  തട്ടിയെടുത്തത്. പണം തട്ടിയെടുത്തത് ചൈനീസ് സംഘമെന്നാണ് സൈബർ പൊലീസ് കണ്ടെത്തൽ. ഹൈ ടെക് തട്ടിപ്പിനായി മലയാളികൾ ജോലി ചെയ്യുന്ന കോൾ സെന്ററുകൾ പോലും വിദേശത്തുണ്ടെന്നാണ് രഹസ്വാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. 

ചൂതാട്ടത്തിന് സമാനമായി ഒന്നു വച്ചാൽ രണ്ട് , രണ്ട് വച്ചാൽ നാല് എന്നതാണ് ഹൈടെക്ക് തട്ടിപ്പുകാരുടെയും രീതി. തട്ടിപ്പിനിരയായ കൊല്ലം സ്വദേശിയെ അഞ്ജാതനായ ഒരാൾ ഒരു വാട്ട് ആപ്പ് ഗ്രൂപ്പിലേക്ക് ചേർത്തു. പിന്നാലെ ആദ്യം ചെറിയ ചെറിയ ഗെയിമുകൾ നൽകി, ചെറിയ വരുമാനും കൊല്ലം സ്വദേശിക്ക്  നൽകി.

അതിനു ശേഷം ചെറിയ തുക നിക്ഷേപിച്ചാൽ ഇരട്ടികിട്ടുമെന്ന ഗ്രൂപ്പ് അഡ്മിൻ നിർദ്ദേശിമനുസരിച്ച് ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ട്രേഡിംഗ് തുടങ്ങി. വൻ തുക പ്രതിഫലം കിട്ടയെന്ന തരത്തിൽ പലരും ഗ്രൂപ്പിൽ സന്ദേശമയച്ചതോടെ വിശ്വാസ്യത കൂടിയ യുവാവ് ഘട്ടം ഘട്ടമായി പണമിറക്കി.
  
സ്വന്തം 90 ലക്ഷം രൂപ തട്ടിപ്പ് സംഘത്തിന്‍റെ കയ്യിലെത്തിയ ശേഷം  തട്ടിപ്പ് തിരിച്ചറിഞ്ഞ യുവാവ് ഒടുവിൽ പൊലീസി പരാതി നൽകി. പണം തിരിക ആവശ്യപ്പെട്ടപ്പോള്‍ യുവാവിനെ ഗ്രൂപ്പിൽ നിന്നും പുറത്താക്കി. പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും ചൈനീസ് തട്ടിപ്പ് സംഘം പണം ക്രിപ്റ്റോ കറൻസിയിലേക്ക് മാറ്റിയിരുന്നുവെന്ന് സൈബർ ഓപ്പറേഷൻസ് എസ്പി ഹരിശങ്കർ പറഞ്ഞു. 

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്ത് ഓൺലൈൻ തട്ടിപ്പ് സംഘം വിദേശ രാജ്യങ്ങളിൽ കോള്‍ സെൻററുകൾ നടത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഈ കൂട്ടത്തിൽ മലയാളികളുമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ലോകത്തിന്‍റെ ഏത് കോണിലിരുന്നും സംഘടിത തട്ടിപ്പ് നടത്താൻ ഇത്തരം കോള്‍ സെൻററുള്‍ മറയാക്കുന്ന സംഘം മലയാളികളെ കുടുക്കാൻ മലയാളികളെ തന്നെ നിയോഗിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

ഓൺലൈൻ തട്ടിപ്പിൽ ചാടാതിരിക്കാൻ ഫേക്ക് കോളുകള്‍ അറ്റന്‍റഡ് ചെയ്യരുതെന്നും, എത്ര വിശ്വസനീമായി സംസാരിച്ചാലും എടുത്ത് ചാടരുത്, കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് പണം കടൽ കടക്കുകയെന്ന് പൊലീസ് പറയുന്നു. 

Comments

    Leave a Comment