അയോധ്യ മുതൽ അനന്തപുരി വരെയുള്ള 30 നഗരങ്ങളെയാണ് യാചക രഹിത മേഖലകളാക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. മന്ത്രാലയത്തിന് കീഴിലുള്ള സ്മൈൽ പദ്ധതി (സപ്പോർട്ട് ഫോർ മാർജിനലൈസ്ഡ് ഇൻഡിവിജ്വൽസ് ഫോർ ലൈവ്ലി ഹുഡ്)യുടെ കീഴിലാണ് യാചക രഹിത ഇന്ത്യയും നടപ്പാക്കുന്നത്.
ന്യൂഡൽഹി: 2026 ആകുമ്പോളേക്കും മുപ്പതോളം നഗരങ്ങളെ യാചക രഹിത മേഖലകളാക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു.
അയോധ്യ മുതൽ തിരുവനന്തപുരം വരെയുള്ള 30 കേന്ദ്രങ്ങളിൽ സമഗ്രമായ സർവേ നടത്തി യാചക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന മുതിർന്ന വ്യക്തികളുടെ (പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും) പുനരധിവാസം ഉറപ്പാക്കുകയാണ് സാമൂഹികനീതി– ശാക്തീകരണ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായി 30 നഗരങ്ങളിലെ പ്രധാന സ്ഥലങ്ങൾ സർക്കാർ കണ്ടെത്തിക്കഴിഞ്ഞു.
ചരിത്രപരമോ, മതപരമോ, വിനോദസഞ്ചാര പ്രധാന്യമുള്ളതോ ആയ മേഖലകളെ കേന്ദ്രീകരിച്ചുകൊണ്ടാണ് തുടക്കത്തിൽ പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട്, വിജയവാഡ, മൈസുരു എന്നീ നഗരങ്ങളിൽ ഇതിനകം സർവേ പൂർത്തിയായിക്കഴിഞ്ഞതായാണ് റിപ്പോർട്ട് പറയുതുന്നത്.കട്ടക്, ഉദയ്പുർ, ഖുശിനഗർ തുടങ്ങിയ നഗരങ്ങളും ഈ പട്ടികയിലേക്ക് ഉൾപ്പെടുത്തുന്നതാണ്. 25 നഗരങ്ങളിൽ നടപ്പാക്കേണ്ട പ്രവർത്തന പദ്ധതികളെ കുറിച്ചും രൂപരേഖയായിട്ടുണ്ട്.
സാമൂഹികനീതിവകുപ്പിന്റെ കണക്കുപ്രകാരം ഇന്ത്യയിൽ ഏകദേശം നാലുലക്ഷം ( 2.2. ലക്ഷം പേർ പുരുഷന്മാരും 1.91 ലക്ഷം പേർ സ്ത്രീകളും) യാചകരാണ് ഉള്ളത്. 81,000 യാചകരുള്ള പശ്ചിമ ബംഗാളാണ് ഈ പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനത്തുള്ളത്. കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാമൻ ദിയു, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബർ എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് യാചകരുള്ളത്.
സാമൂഹ്യനീതി–ശാക്തീകരണ മന്ത്രാലയം ജില്ലാ–പ്രാദേശിക അധികൃതരുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ പദ്ധതി മന്ത്രാലയത്തിന് കീഴിലുള്ള സ്മൈൽ പദ്ധതി (സപ്പോർട്ട് ഫോർ മാർജിനലൈസ്ഡ് ഇൻഡിവിജ്വൽസ് ഫോർ ലൈവ്ലി ഹുഡ്)യുടെ കീഴിലാണ് യാചക രഹിത ഇന്ത്യയും നടപ്പാക്കുന്നത്. വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും തൊഴിലിലൂടെയും മാത്രമേ പുനരധിവാസം പൂർണമാകുകയുള്ളൂ എന്നാണ് റിപ്പോർട്ട് പറയുന്നത്.
ഫെബ്രുവരി പകുത്തുയോടുകൂടി യാചകവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരെ സംബന്ധിച്ചുള്ള വിവരങ്ങൾ ഉൾകൊള്ളുന്ന ഒരു ദേശീയ പോർട്ടലും മൊബൈൽ ആപ്പും അവതരിപ്പിക്കുന്നതാണ്. ഇതുവഴി അധികൃതർക്ക് യാചകരെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ അറിയാൻ സാധിക്കും.
Comments