അസിം പ്രേംജി സർവ്വകലാശാല പി ജി, യു ജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Azim Premji University has invited applications for PG and UG courses Bhopal Campus Photo - Azim Premji University.

ഫുൾടൈം എം.എ എഡ്യൂക്കേഷൻ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് ( എം പി എച്ച് ), ഫുൾടൈം, റെസിഡൻഷ്യൽ ബി എസ് സി ബയോളജി, ബി എ ഹിസ്റ്ററി എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

രാജ്യത്തുടനീളം വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ഗ്രാമീണ ഉപജീവനമാർഗങ്ങൾ എന്നീ മേഖലകളിൽ സാമൂഹ്യ സേവനം നടത്തിക്കൊണ്ടിരിക്കുന്ന അസിം പ്രേംജി ഫൗണ്ടേഷൻറെ കീഴിലെ അസിം പ്രേംജി സർവ്വകലാശാലയുടെ ഭോപ്പാൽ ക്യാമ്പസിലെ 2023 ബാച്ചിലേക്കുള്ള പോസ്റ്റ് ഗ്രാജുവേറ്റ്, അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമുകൾക്കു അപേക്ഷ ക്ഷണിച്ചു.

ഫുൾടൈം എം.എ എഡ്യൂക്കേഷൻ  മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് ( എം പി എച്ച് ), ഫുൾടൈം, റെസിഡൻഷ്യൽ ബി എസ് സി ബയോളജി, ബി എ ഹിസ്റ്ററി എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 
മികച്ച പഠന - പഠനേതര സൗകര്യങ്ങളും, വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് അനുയോജ്യമായ ജോലി കണ്ടെത്തുന്നതിനു പ്ലേസ്മെൻ്റ് സെല്ലും ഇവിടത്തെ പ്രത്യേകതയാണ്.

ഈ വർഷം ജൂലൈയിൽ ആരംഭിക്കുന്ന കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 20. നാഷണൽ എൻട്രൻസ് ജൂൺ 10 നും ഇൻറർവ്യൂ ജൂൺ - ജൂലൈ മാസങ്ങളിലും നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.azimpremjiuniversity.edu.in സന്ദർശിക്കുക.

Comments

    Leave a Comment