2023 ജനുവരിയിൽ 2.98 ലക്ഷം യാത്രാ വാഹനങ്ങൾ വിറ്റു : സിയാം

2.98 lakh Passenger Vehicles sold in January 2023

മാരുതി സുസുക്കി ഇന്ത്യയും ഹ്യുണ്ടായ് മോട്ടോറുമാണ് ഇക്കാലയളവിലെ ഏറ്റവും കൂടുതൽ യാത്ര വാഹന വിൽപ്പനക്കാർ.

2023 ജനുവരിയിൽ മൊത്തം 2,98,093 യാത്രാ വാഹനങ്ങൾ വിറ്റതായി സിയാം(SIAM) റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ (2022 ജനുവരിയിൽ) 2,54,287 യാത്രാ വാഹനങ്ങളാണ് വില്പന നടത്തിയത്. മാരുതി സുസുക്കി ഇന്ത്യയും ഹ്യുണ്ടായ് മോട്ടോറുമാണ് ഇക്കാലയളവിലെ ഏറ്റവും കൂടുതൽ യാത്ര വാഹന വിൽപ്പനക്കാർ.

2022-23 ഏപ്രിൽ-ജനുവരി കാലയളവിൽ മൊത്തം 31,69,788 യാത്രാ വാഹനങ്ങളുടെ വില്പന നടന്നപ്പോൾ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റത്  24,03,125 യാത്ര വാഹനങ്ങളാണ് എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഈ വർഷം ജനുവരിയിൽ മാത്രം മാരുതി സുസുക്കി ഒരു ലക്ഷത്തിൽ അധികം യാത്ര വാഹനങ്ങളും, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 22,574 യാത്ര വാഹനങ്ങളും വിറ്റു.

2022-23 ഏപ്രിൽ-ജനുവരി കലയാളവിൽ മാരുതി സുസുക്കി 9,23,271 യാത്ര വാഹനങ്ങൾ വിട്ടപ്പോൾ, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഇതേ കാലയളവിൽ  2,17,943 യാത്ര വാഹനങ്ങളുമാണ് വിറ്റഴിച്ചതെന്ന് ഏറ്റവും പുതിയ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) കണക്കുകൾ വ്യക്തമാക്കുന്നു.

ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ മാരുതി സുസുക്കി ആൾട്ടോയും എസ്-പ്രസ്സോയും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളുടെ  ചാർട്ടുകളിൽ ആധിപത്യം നിലനിർത്തി. 2023 ജനുവരി മാസത്തിൽ ഏകദേശം 25,446 യൂണിറ്റ് കാറുകളും 2022-23 ഏപ്രിൽ-ജനുവരി കാലയളവിൽ 1,99,454 യൂണിറ്റുകളും വിറ്റു. 

ഈ വർഷം ജനുവരിയിൽ 59 യൂണിറ്റുകളും ഈ വർഷം ഏപ്രിൽ-ജനുവരി കാലയളവിൽ 16,457 യൂണിറ്റുകളും വിറ്റഴിച്ച റെനോ ക്വിഡ് ആണ് ഈ വിഭാഗത്തിൽ ഇവർക്ക് പിന്നിലുള്ളത്.

ജനുവരി മാസത്തിൽ യാത്രാ വാഹനങ്ങൾ വീണ്ടും എക്കാലത്തെയും ഉയർന്ന വിൽപ്പന രേഖപ്പെടുത്തി. മാത്രമല്ല  ആദ്യമായി, ഏപ്രിൽ മുതൽ ജനുവരി കാലയളവിലെ 10 മാസത്തിനുള്ളിൽ 3 ദശലക്ഷം വിൽപ്പന കടന്നുവെന്ന് യാത്ര വാഹന വിൽപ്പനയിലെ വർധനയെക്കുറിച്ച് SIAM പ്രസിഡന്റ് വിനോദ് അഗർവാൾ പറഞ്ഞു.

ബജറ്റിലെ നല്ല പ്രഖ്യാപനങ്ങൾ മൊത്തത്തിലുള്ള വളർച്ചാ വേഗതയിൽ തുടരാൻ സഹായിക്കുമെന്നും അഗർവാൾ പറഞ്ഞു. 

Comments

    Leave a Comment