സാമൂഹ്യനീതി വകുപ്പിന്റെ മെസഞ്ചർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; യോ​ഗ്യത പത്താം ക്ലാസ്സ്

Applications are invited for the post of Messenger, Department of Social Justice; Eligibility Class

25 നും 45 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ്സ് പാസായ സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് മെസഞ്ചർ തസ്തികയിൽ തിരുവനന്തപുരത്തേക്ക് അപേക്ഷ ക്ഷണിച്ചു.സമാന ജോലിയിൽ പ്രവൃത്തി പരിചയവും, ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും ഉള്ളവർക്ക് മുൻഗണന.

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ (Social Justice Department) കീഴിൽ മെസഞ്ചർ (Messenger Post) തസ്തികയിൽ തിരുവനന്തപുരത്തേക്ക് സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ (woman protection officers)  സഹായിക്കുന്ന മെസഞ്ചർ തസ്തികയിലാണ് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഇപ്പോൾ നിയമനം നടക്കുന്നത്. 

അപേക്ഷകയുടെ യോഗ്യത:- 
 
1. പത്താം ക്ലാസ്സ് പാസായിരിക്കണം. 
2. പ്രായം 25 വയസ്സിനും 45 വയസ്സിനും ഇടയിലാവണം. 
3.സമാന ജോലിയിൽ പ്രവൃത്തി പരിചയവും, ജില്ലയിലുടനീളം യാത്ര 
   ചെയ്യാനുള്ള കഴിവും അഭികാമ്യമായിരിക്കും.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ച് മണി 

താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കത്തക്ക വിധത്തിൽ താഴെ പറയുന്ന  വിലാസത്തിൽ അയയ്ക്കണം.

സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, 
കേരള മഹിള സമഖ്യ സൊസൈറ്റി, 
റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, 
കരമന പി.ഒ., തിരുവനന്തപുരം 
ഇ-മെയിൽ : spdkeralamss@gmail.com. 

കൂടുതൽ വിവരങ്ങൾക്ക്: 0471 2348666 എന്ന നമ്പറിൽ വിളിക്കുക 

Comments

    Leave a Comment